സിറിയയില്‍ വ്യോമാക്രമണത്തില്‍ വിമത നേതാവ് കൊല്ലപ്പെട്ടു

വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ വിമതഗ്രൂപ്പിന്റെ നേതാവ് അബു അല്‍-ഫറാജ് അല്‍-മസ്രി കൊല്ലപ്പെട്ടു. അല്‍-മസ്രിയുടെ മരണം പെന്റഗണ്‍ സ്ഥിരീകരിച്ചു. തുര്‍ക്കി അതിര്‍ത്തിയില്‍ ഭീകരരെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തിലാണ് അല്‍-മസ്രി കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ വക്താവ് ജഫ് ഡെവിസ് പറഞ്ഞു.
അല്‍ക്വയ്ദയുമായി ബന്ധമുള്ള മുന്‍ അല്‍നുസ്‌റ മുന്നണിയുടെ നേതാവായിരുന്നു അഹമ്മദ് സലാമ മബ്‌റൂക്ക് എന്ന അല്‍-മസ്രി. ഈ സംഘടന അടുത്തകാലത്ത് അല്‍ക്വയ്ദയുമായി ബന്ധം വിടര്‍ത്തി ഫത്താ അല്‍ ഷമാം എന്ന പേരില്‍ സിറിയയില്‍ അസാദിനെതിരേ പോരാട്ടം തുടരുകയാണ്.
https://www.facebook.com/Malayalivartha


























