ബ്രിട്ടന്‍ ഒരുങ്ങിക്കഴിഞ്ഞു; സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം ഞായറാഴ്ച

പ്രസ്റ്റണ്‍ ആസ്ഥാനമാക്കി സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും രൂപത ഉദ്ഘാടനത്തിനുമുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. പ്രസ്റ്റണ്‍ ഉള്‍ക്കൊള്ളുന്ന ലങ്കാസ്റ്റര്‍ രൂപത ബിഷപ് ഡോ. മൈക്കിള്‍ ജി. കാംബെല്ലും പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹകാര്‍മികത്വം വഹിക്കും.
ഗ്രേറ്റ് ബ്രിട്ടണിലുള്ള നാല്പതിനായിരത്തിലധികം വരുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പുതിയ രൂപതയെയും ഇടയനെയും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത് ജൂലൈ 28-നാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മ തന്നെയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥ. കേരളത്തില്‍നിന്നുള്ള മെത്രാന്‍മാരും വൈദികരും ചടങ്ങില്‍ സംബന്ധിക്കും.
ഇംഗ്ലണ്ടിലെ പ്രസിദ്ധമായ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് കര്‍മങ്ങള്‍ നടക്കുന്നത്. പ്രസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ മേയര്‍, എംപിമാര്‍, മറ്റ് സിറ്റി കൗണ്‍സില്‍ ഔദ്യോഗിക പ്രതിനിധികള്‍ തുടങ്ങിയവരും വിവിധ മത സാമുദായിക, സഭാ വിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. ശാലോം ടിവി മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേക്ഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























