എട്ടു വയസുകാരിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ പ്രവേശനം

ടെക്‌സസിലെ ഗാര്‍ലന്റില്‍ നിന്നുളള എട്ട് വയസുകാരിക്ക് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസില്‍ പ്രവേശനം ലഭിച്ചു. ജോര്‍ഡിന്‍ ഫിപ്പ്‌സ് എന്ന എട്ടുവയസുകാരിയാണ് ഈ അപൂര്‍വ നേട്ടത്തിനുടമയായത്.
ജോര്‍ഡിന്‍ ദിവസവും ആവര്‍ത്തിച്ചിരുന്ന ഒരു വാചകമാണ് ഐആം സ്മാര്‍ട്ട്, ഐ ആം എ ലീഡര്‍ ഫെയ്‌ലിയര്‍ ഈസ് നോട്ട് ആന്‍ ഓപ്ഷ്ന്‍ ഫോര്‍ മീ. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഗാര്‍ലന്റ് വാട്‌സണ്‍ ടെക്‌നോളജി സെന്ററിലെ വിദ്യാര്‍ഥികളെ അവേശഭരിതരാക്കി. ഇത് യൂണിവേഴ്‌സിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് ജോര്‍ഡിന് യൂണിവേഴ്‌സിറ്റി പ്രവേശനവും ഒപ്പം 10,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പിനും അര്‍ഹയാക്കിയത്.
യൂണിവേഴ്‌സിറ്റി അധികൃതര്‍ ഗാര്‍ലന്റില്‍ എത്തിയാണ് ജോര്‍ഡിന്റെ പ്രവേശനത്തെക്കുറിച്ചുളള വിവരം നല്‍കിയത്. 38,000 വിദ്യാര്‍ഥികളുളള സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഏറ്റവും പ്രായം കുറവാണ് ജോര്‍ഡിന്. അധ്യാപികയായ മാതാവിനെപോലെ അധ്യാപിക ആകണമെന്ന മോഹമാണ് ജോര്‍ഡിനുളളത്.
https://www.facebook.com/Malayalivartha


























