മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

മതപരിവര്‍ത്തനം നടത്താന്‍ വിസമ്മതിച്ച പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു.പാകിസ്ഥാനിലെ കസൂര്‍ ജില്ലയിലാണ് സംഭവം. ഇസ്ലാമിലേക്ക് മതം മാറാന്‍ വിസമ്മതിച്ച ക്രിസ്തുമത വിശ്വാസികളായ പെണ്‍കുട്ടിയെയും സഹോദരനെയും തട്ടിക്കൊണ്ട് പോയി ഒരു സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു.
മാരകായുധങ്ങളുമായി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന ശേഷമാണ് ഇരുവരെയും തട്ടിക്കൊണ്ട് പോയത്.'ഡെയ്‌ലി മെയ്ല്‍' ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മതം മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. മതം മാറണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് ഇവരെ തട്ടിക്കൊണ്ട് പോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ക്രൂരമായ സംഭവം അരങ്ങേറിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha


























