പുരുഷ ഡോക്ടറുടെ മുന്നില്‍ വച്ച് കുഞ്ഞിനെ മുലയൂട്ടി; പിന്നീട് യുവതിയ്ക്കും പെണ്‍കുഞ്ഞിനും സംഭവിച്ചത്

ന്യൂമെക്‌സിക്കോയിലാണ് സംഭവം.സംശയം മൂത്ത് ഭ്രാന്താകുന്ന ഭര്‍ത്താക്കന്‍മാരുടെ എണ്ണം അനുദിനം കൂടുന്നു. പുരുഷ ഡോക്ടറുടെ മുന്നില്‍ വെച്ച് സ്വന്തം കുഞ്ഞിനെ മുലയൂട്ടിയ യുവതിയ്ക്ക് ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വന്നത് ഭീകരാനുഭവങ്ങള്‍. റാഫേല്‍ ഒറോസിയോ എന്നയാളെ പൊലീസ് ഇപ്പോള്‍ അന്വേഷിക്കുകയാണ്.
രാവിലെ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ ഇയാളുടെ ഭാര്യ, പരിശോധിക്കാനെത്തിയ ഡോക്ടറുടെ മുന്നില്‍ വച്ച് പെണ്‍കുഞ്ഞിനെ മുലയൂട്ടിയതാണ് റാഫേലിനെ പ്രകോപിപ്പിച്ചത്. സമനില നഷ്ടപ്പെട്ടത് പോലെ ഇയാള്‍ ഭാര്യയുടെ മുഖത്ത് ഇടിച്ചു പരിക്കേല്‍പ്പിച്ചു. പിഞ്ചു കുഞ്ഞിന്റെ തലയിലും ഇയാള്‍ അടിച്ചു. പിടിച്ചു മാറ്റാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെയും ഇയാള്‍ പരിക്കേല്‍പ്പിച്ചിട്ടുണ്ട്.
ഇയാള്‍ അസൂയാലുവായിരുന്നുവെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. മുലയൂട്ടാന്‍ ആരംഭിച്ചപ്പോള്‍ ഭാര്യയുടെ പേര് ഉറക്കെ വിളിച്ചെത്തിയ ഇയാള്‍ കഴുത്തില്‍ കുത്തി പ്പിടിക്കുകയും, തോളില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിന് ശേഷം ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥനെയും ആശുപത്രി ജീവനക്കാരെയും വെട്ടിച്ച് ഓടുകയും ചെയ്തു. ഇയാളെ പൊലീസ് തിരയുകയാണ്
https://www.facebook.com/Malayalivartha


























