ഓസ്‌കാര്‍ ജേതാവ് ആന്ദ്രേ വൈദ അന്തരിച്ചു

പോളിഷ് സിനിമാ സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ആന്ദ്രേ വൈദ (90) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
2000 ത്തിലായിരുന്നു വൈദയെ ഓസ്‌കാറിന് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ നാല സിനിമകളാണ് ഓസ്‌കാറിന് തിരഞ്ഞെടുത്തത്. പ്രോമിസ്ഡ് ലാന്‍ഡ്(1976), ദ മെയ്ഡസ് ഓഫ് വില്‍ക്കോ(1980), മാന്‍ ഓഫ് അയേണ്‍(1982), കാട്ട്യന്‍(2008) എന്നീ ചിത്രങ്ങളാണ് ഓസ്‌കാറിന് പരിഗണിക്കപ്പെട്ടത്.
പോളിഷ് നഗരമായ സുവാക്കിയില്‍ 1926 ആണ് വൈദ ജനിച്ചത്. 1955ല്‍ ആണ് തന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























