സ്പ്രിന്റര്‍ ടൈസണ്‍ ഗേയുടെ മകള്‍ വെടിയേറ്റു മരിച്ചു

യുഎസ് സ്പ്രിന്റര്‍ ടൈസണ്‍ ഗേയുടെ മകള്‍ വെടിയേറ്റു മരിച്ചു. യുഎസിലെ കെന്റക്കിയില്‍ വച്ചാണ് ഗേയുടെ 15കാരിയായ മകള്‍ ട്രിനിറ്റി ഗേയ്ക്കു വെടിയേറ്റത്. കെന്റക്കിയില്‍ ഒരു റെസ്‌റ്റോറന്റില്‍ നടന്ന വെടിവയ്പിനിടെ ട്രിനിറ്റിക്കു വെടിയേല്‍ക്കുകയായിരുന്നെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴുത്തിനു വെടിയേറ്റ ട്രിനിറ്റിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രാദേശിക സമയം നാലു മണിയോടെയായിരുന്നു സംഭവം. മകളുടെ മരണവിവരം ടൈസണ്‍ ഗേ സ്ഥിരീകരിച്ചതായി ലെക്‌സ് 18 റിപ്പോര്‍ട്ട് ചെയ്തു.
100 മീറ്ററിലെ യുഎസ് റിക്കാര്‍ഡ് ജേതാവാണ് ടൈസണ്‍ ഗേ. ഉസൈന്‍ ബോള്‍ട്ടിനു പിന്നില്‍ 100 മീറ്ററിലെ രണ്ടാമത്തെ മികച്ച സമയത്തിന്റെ റിക്കാര്‍ഡും ഗേയുടെ പേരിലാണ്.
https://www.facebook.com/Malayalivartha


























