13 കാരനുമായി 70 ലേറെ തവണ ലൈംഗിക ബന്ധം; 19 കാരിക്ക് ജയില്‍ ശിക്ഷ

ലൈംഗിക കുറ്റം ക്രൂരകുറ്റം. സുഖമല്ല സുരക്ഷയാണ് പ്രധാനമെന്ന് കോടതി. 13 വയസുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 19 കാരിയെ ജയിലില്‍ അടച്ചു. ലണ്ടനിലാണ് സംഭവം. വെയില്‍സ് സ്വദേശിനിയായായ ദെലെ പോള്‍ട്ടണ്‍ ആണ് ജയിലിലായിരിക്കുന്നത്. 13 കാരനുമായി 70 ലേറെ തവണയാണ് 19 കാരി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വിദ്യാര്‍ത്ഥിയുടെ മാനസിക നില പരിഗണിക്കാതെയുള്ള പെരുമാറ്റത്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കുട്ടിയുടെ സുരക്ഷയേക്കാള്‍ സ്വന്തം സുഖത്തിനാണ് യുവതി പ്രാമുഖ്യം നല്‍കിയതെന്ന് കോടതി കണ്ടെത്തി. ദെലെ വാങ്ങിയ മദ്യം ഇരുവരും കഴിച്ചിരുന്നെന്നും എന്നാല്‍ മദ്യം നല്‍കി മയക്കിയ ശേഷം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഇരുവരും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നില്ലെന്നും ഇരുവരുടേയും വീടുകളിലും പുറത്തുവെച്ചും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും കോടതി പറഞ്ഞു. ദെലെയ്ക്ക് ക്രിമിനല്‍ പശ്ചാത്തലം ഒന്നും ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദെലെയുടെ മൊബൈലില്‍ നിന്ന് ലൈംഗികച്ചുവയുള്ള മെസേജുകള്‍ കണ്ടെത്തിയിരുന്നു. 16 മാസത്തെ ജയില്‍ ശിക്ഷയാണ് ദെലെയ്ക്ക് വിധിച്ചിരിക്കുന്നത്. അടുത്ത 10 വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളിയായി കാണുമെന്നും കോടതിയുടെ വിധിയില്‍ പറയുന്നു
https://www.facebook.com/Malayalivartha


























