നീണ്ട അനിശ്ചിതത്വങ്ങള്‍ക്കു ശേഷം സ്‌പെയിനില്‍ മരിയാനോ റിജോയി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്

പത്തുമാസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കു ശേഷം സ്‌പെയിനില്‍ മരിയാനോ റിജോയി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്. അതേസമയം, ഭൂരിപക്ഷമില്ലാത്തത് പാര്‍ലമെന്റില്‍ നിയമ നിര്‍മാണം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന് തിരിച്ചടിയാകും.
ആദ്യ തവണ വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ റിജോയിയുടെ കണ്‍സര്‍വേറ്റീവ് പോപ്പുലര്‍ പാര്‍ട്ടിക്ക് ഇക്കുറി 350ല്‍ 137 സീറ്റ് മാത്രമാണ് നേടാനായത്. 2011ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റിജോയ് രാജ്യം നേരിട്ട കനത്ത സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കടുത്ത തീരുമാനങ്ങളാണ് കൈക്കൊണ്ടത്.
https://www.facebook.com/Malayalivartha


























