ഇറ്റലിയില്‍ വീണ്ടും ഭൂചലനം, ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

ഇറ്റലിയിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സെന്‍ട്രല്‍ ഇറ്റലിയിലാണ് അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം 12 മണിയോടെയാണു ഭൂകമ്ബം ഉണ്ടായത്. ഭൂചലനത്തില്‍ കെട്ടിടങ്ങളും ക്രിസ്ത്യന്‍ പള്ളികളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ പരിക്ക് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയുടെ കണക്ക് പ്രകാരം 7.1 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ചയും മധ്യ ഇറ്റലിയെ പിടിച്ചുകുലുക്കി ഭൂകമ്ബം ഉണ്ടായിരുന്നു. വിസ്സോ, ഉസ്സിറ്റ, കാസ്‌റ്റെല്‍ സാന്റെന്‍ഗെലോ സുല്‍ നേര എന്നിവിടങ്ങളിലാണ് അന്ന് ഭൂകമ്ബം ഉണ്ടായത്. നേരത്തെ ആഗസ്തില്‍ ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























