വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ വിളക്കു തെളിച്ച് ബറാക് ഒബാമ ദീപാവലി ആഘോഷിച്ചു

വൈറ്റ്ഹൗസിലെ ഓവല്‍ ഓഫിസില്‍ വിളക്കു തെളിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ദീപാവലി ആഘോഷിച്ചു. തന്റെ പിന്‍ഗാമിയും ഈ പാത പിന്തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വൈറ്റ്ഹൗസില്‍ ദീപാവലി ആഘോഷിച്ച ആദ്യ പ്രസിഡന്റാണ് ഒബാമ. 2009 ലായിരുന്നു അത്. ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥരോടൊപ്പം ദീപാവലി വിളക്കു തെളിച്ചശേഷം ഫെയ്‌സ്ബുക്കില്‍ ഒബാമ എഴുതി:
'വൈറ്റ്ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുംബൈയില്‍ ഇന്ത്യക്കാര്‍ക്കൊപ്പം ഞാനും മിഷേലും ദീപാവലി ആഘോഷിച്ചത് മറക്കാനാവില്ല. ഇന്ത്യയിലെ ജനങ്ങള്‍ ഞങ്ങളെ ഇരുകരങ്ങളും നീട്ടി സ്വാഗതം ചെയ്തു നൃത്തം വച്ചു. വെളിച്ചം വരുന്നതോടെ അന്ധകാരം അകലുന്നു'.
ഒബാമയുടെ ഫെയ്‌സ്ബുക് പോസ്റ്റ് ഒന്നര ലക്ഷത്തിലധികം ജനങ്ങള്‍ കണ്ടു. 33,000 തവണ ഷെയര്‍ ചെയ്തു. യുഎന്‍ ആസ്ഥാനത്തും ഇത്തവണ ആദ്യമായി ദീപാവലി ആഘോഷിച്ചു. വൈദ്യുത ദീപങ്ങള്‍ തെളിച്ച യുഎന്‍ ആസ്ഥാന മന്ദിരത്തില്‍ 'ഹാപ്പി ദീപാവലി'എന്നെഴുതിയിരുന്നു.
https://www.facebook.com/Malayalivartha


























