ഇനി ആകാശത്ത് വട്ടമിട്ട് പറക്കേണ്ട; റണ്‍വേയില്‍ വിമാനങ്ങള്‍ക്ക് തുരുതുരാ ഇറങ്ങാം

തിരക്കേറിയ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ വൈകുന്നത് ഇനി പഴങ്കഥയാകും. നാസ വികസിപ്പിച്ചെടുത്ത ഫ്‌ളൈറ്റ് ഡെക്ക് ഇന്റര്‍വെല്‍ മാനേജ്‌മെന്റ് സംവിധാനം നിലവില്‍ വരുന്നതോടെ ഒരേ റണ്‍വേയില്‍ വിമാനങ്ങള്‍ക്ക് ഇനി ഒന്നിനു പിന്നാലെ ഒന്നായി കുറഞ്ഞ ഇടവേളയില്‍ ഇറങ്ങാന്‍ സാധിക്കും.
ഇപ്പോഴത്തെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിനു വിമാനം എത്തുന്ന സമയം ഒരു മിനിറ്റ് വരെ കൃത്യതയോടെ പറയാനാവുമെങ്കില്‍ പുതിയ സംവിധാനത്തിന് അത് അഞ്ചോ പത്തോ സെക്കന്‍ഡ് വരെ കൃത്യതയോടെ പറയാനാവും.
വിമാനങ്ങള്‍ ഇറങ്ങുന്നതിന്റെ ഇടവേള അതിസൂക്ഷ്മമായ കൃത്യതയോടെ വിമാനത്തിലും എയര്‍പോര്‍ട്ടിലും ക്രമീകരിക്കാന്‍ കഴിയുമെന്നതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിമാനങ്ങള്‍ അതേ റണ്‍വേയില്‍ ഇറക്കാന്‍ കഴിയും. ലാന്‍ഡിങ്ങിനുള്ള സമയം കാത്ത് ആകാശത്തു വട്ടമിട്ടു പറക്കുന്നത് ഒഴിവാക്കാനും ഇന്ധനനഷ്ടം, സമയനഷ്ടം എന്നിവ ഒഴിവാക്കാനും സാധിക്കും.
https://www.facebook.com/Malayalivartha


























