ബ്രസീലില്‍ മതപരമായ ചടങ്ങുകള്‍ നടക്കവേ ഗുഹ ഇടിഞ്ഞുവീണ് പത്ത് പേര്‍ മരിച്ചു

ബ്രസീലില്‍ ഗുഹ ഇടിഞ്ഞുവീണ് പത്ത് പേര്‍ മരിച്ചു. സാന്റാമരിയയിലെ കസാഡ പെട്രോയിലുള്ള ഗുഹയാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ നാലു പേര്‍ക്ക് പരുക്കുമുണ്ട്.
ഗുഹയില്‍ മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസമയം ഗുഹയില്‍ ഏകദേശം അമ്പതോളം പേരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുഹയ്ക്ക് പുറത്തായിരുന്നു പ്രാര്‍ത്ഥനാചടങ്ങുകള്‍ നടന്നിരുന്നത്. എന്നാല്‍ മിക്ക ആളുകളു ഗുഹയ്ക്കകത്ത് നിന്ന് വിളക്ക് കത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുകയായിരുന്നു. സാവോ പോളോയില്‍ 2009ല്‍ പള്ളിയുടെ മേല്‍ക്കുര തകര്‍ന്ന് 50 പേര്‍ മരിച്ചിരുന്നു. അന്ന് സംഭവത്തില്‍ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു 
https://www.facebook.com/Malayalivartha


























