Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും

അഞ്ചുകോടി വിലയുള്ള കല്യാണവസ്ത്രം; മൂന്നരക്കോടിയുടെ കലാപരിപാടികള്‍; പത്തടി വലിപ്പമുള്ള കല്യാണ കേക്ക്; ഇന്നലെ നടന്ന ഒരു അടിപൊളി കല്യാണത്തിന്റെ കഥ

02 NOVEMBER 2016 03:14 PM IST
മലയാളി വാര്‍ത്ത

കല്യാണമല്ലേ അങ്ങു പൊടിപൊടിച്ചു എല്ലാം. മകളുടെ വിവാഹം ആര്‍ഭാടമായി നടത്താന്‍ ഏത് അച്ഛനാണ് ആഗ്രഹിക്കാത്തത്? ഇല്‍ഖോം ഷോക്കിറോവയും അത്രയേ ആഗ്രഹിച്ചുള്ളൂ. ശതകോടികള്‍ സ്വന്തമായുള്ള ഷോഖിറോവയുടെ മകള്‍ മദീന ഷോഖിറോവയുടെ വിവാഹം റഷ്യന്‍ ചരിത്ത്രിലെതന്നെ ഏറ്റവും ആര്‍ഭാടപൂര്‍ണമായ വിവാഹമായി മാറി. രത്‌നങ്ങള്‍ പതിച്ച അഞ്ചരക്കോടി രൂപ വിലവരുന്ന വിവാഹ വസ്ത്രമാണ് വധു അണിഞ്ഞതെന്നതു മാത്രം ഓര്‍ത്താല്‍, ഈ കല്യാണത്തിന്റെ ഏകദേശ രൂപം മനസ്സിലാവും.
മദീനയും സദോറുമായുള്ള വിവാഹം റഷ്യയിലെ ഏറ്റവും ആര്‍ഭാടപൂര്‍ണമായ വിവാഹമായി മാറി. മോസ്‌കോയിലെ റാഡിസണ്‍ റോയല്‍ കോണ്‍ഗ്രസ് പാര്‍ക്ക് ഹോട്ടലില്‍ നടന്ന വിവാഹം അവിടെ എത്തിയ ധനാഢ്യരായ അതിഥികളെപ്പോലും അമ്പരപ്പിച്ചു. 900ത്തോളം വിശിഷ്ടാതിഥികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. ബ്രിട്ടീഷ് ഡിസൈനര്‍ റാല്‍ഫ് ആന്‍ഡ് റൂസോ ഡിസൈന്‍ ചെയ്ത വിവാഹ വസ്ത്രമാണ് വധു അണിഞ്ഞത്. വെള്ളികൊണ്ടുള്ള അരികുകളും ഓര്‍ഗന്‍സ പെറ്റലുകളും സരോവ്‌സ്‌കി ക്രിസ്റ്റലുകളും പതിച്ച വിവാഹ വസ്ത്രം ആരുടെയും മനംമയക്കുന്നതായിരുന്നു.
പത്തടി ഉയരമുള്ള കേക്കായിരുന്നു വിവാഹത്തിനുവേണ്ടി ഒരുക്കിയിരുന്നത്. പ്രശസ്തനായ കേക്ക് നിര്‍മ്മാതാവ് റെനാറ്റ് അഗ്‌സമോവാണ് മദീനയുടെ വിവാഹത്തിന് മധുരം പകര്‍ന്നത്. വന്‍തോതിലുള്ള കലാപരിപാടികളും വിവാഹത്തിനൊരുക്കിയിരുന്നു. മൂന്നരക്കോടിയോളം രൂപയാണ് കലാപരിപാടികള്‍ക്ക് മാത്രമാണ് ഷോഖിറോവ ചെലവഴിച്ചത്.
വിവാഹത്തിന് മുമ്പ് തന്റെ ഹെന്‍പാര്‍ട്ടി മദീന ചെലവഴിച്ചത് സ്‌പെയിനിലെ മാര്‍ബെല്ലയിലുള്ള റിസോര്‍ട്ടിലാണ്. കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷിക്കുന്നതിനായി സ്വകാര്യ ജെറ്റിലാണ് പോയതും തിരിച്ചുവന്നതും. പിന്നീട് റഷ്യയില്‍ മറ്റൊരു ഹെന്‍പാര്‍ട്ടിയും മദീന സംഘടിപ്പിച്ചിരുന്നു. 
റഷ്യയിലെ മറ്റ് ധനാഢ്യരെപ്പോലെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളല്ല ഷോഖിറോവ്. എന്നാല്‍, വന്‍തോതിലുള്ള നിക്ഷേപം ഇദ്ദേഹത്തിന്റേതായുണ്ട്. ഉസ്‌ബെക്കിസ്താനിലെ താഷ്‌കെന്റിലെ ഏറ്റവും ആഡംബര ഹോട്ടല്‍ ഇദ്ദേഹത്തിന്റേതാണ്. ഉസ്‌ബെക്കിസ്താനിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായ ഡെമിറിന്റെ 65 ശതമാനം ഓഹരികളും എണ്ണ വ്യവസായി കൂടിയായ ഷോഖിറോവിന്റെ പേരിലാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (15 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

Malayali Vartha Recommends