പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്താനിലെ കറാച്ചിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ലാന്‍ഡി റെയില്‍വേ സ്‌റ്റേഷനിലാണ് കൂട്ടിയിടി നടന്നത്. ഇതേതുടര്‍ന്ന് കറാച്ചിയില്‍ ട്രെയിന്‍ ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചു.
തെറ്റായ സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് എത്തിയ ട്രെയിനാണ് അപകടമുണ്ടാക്കിയത്. ട്രെയിന്‍ കാരിയേജുകളും തകര്‍ന്നിട്ടുണ്ട്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha


























