വാക്ക് തിരിച്ചടിച്ചു: രണ്ടു വാക്ക്' ഫെയ്‌സ്ബുക്കിന് നഷ്ടമായത് 16,698 കോടി രൂപ

രണ്ടു വാക്കു കൊണ്ട് കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിരിക്കുകയാണ് ഫെയ്‌സ്ബുക്കിന് ഇപ്പോള്‍. മറ്റാരുമല്ല, മേധാവി തന്നെയാണ് ഈ നഷ്ടം ഉണ്ടാക്കിയത്. ഒന്നും രണ്ടും അല്ല, 250 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനിയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതായത് ഏകദേശം 16,698 കോടി രൂപ.
കമ്പനിയുടെ വരുമാനത്തില്‍ 'അര്‍ഥവത്തായ മാന്ദ്യമുണ്ട്' 'ഗൗരവമായ നിക്ഷേപം' വേണമെന്നുമുള്ള സുക്കര്‍ബര്‍ഗിന്റെ വാക്കുകളാണ് ഫെയ്‌സ്ബുക്ക് ഓഹരിയെ തകര്‍ത്തത്. പ്രസ്ഥാവന വന്ന് നിമിഷങ്ങള്‍ക്കകം തന്നെ അഞ്ചു ശതമാനമായി കമ്പനി ഓഹരി താഴ്ന്നു. പരസ്യ വരുമാനത്തിലെ കുറവിനെക്കുറിച്ചാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാല്‍ കമ്പനി മൊത്തം നഷ്ടത്തിലാണെന്ന് നിക്ഷേപര്‍ കരുതി.
ഇതോടെ ഓഹരികള്‍ പെട്ടെന്ന് വിറ്റഴിക്കാന്‍ തുടങ്ങി. മൂല്യം കുത്തനെ ഇടിയുന്നതിനു മുന്‍പേ ഓഹരികള്‍ വില്‍ക്കാന്‍ നിക്ഷേപകര്‍ തിടുക്കം കൂട്ടിയതോടെ ഫെയ്‌സ്ബുക്ക് താഴോട്ടുപോയി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം ഫെയ്‌സ്ബുക്കിന്റെ വരുമാനം 701 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇത്തവണ ഫെയ്‌സ്ബുക്ക് കൈവരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























