യുഎസ് തിരഞ്ഞെടുപ്പ്: ഹിലരി മാജിക് ; ഏഴ് സംസ്ഥാനങ്ങളില്‍ വിജയം ഉറപ്പിച്ചു

വാഷിങ്ടണ്‍- ലീഡു നില മാറി മറിയുന്നു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന് മുന്നേറ്റം. ഏഴു സംസ്ഥാനങ്ങളില്‍ ഹിലറി വിജയം ഉറപ്പിച്ചു. ഇല്ലിനോയ്, ന്യൂജഴ്സി, മാസച്യുസിറ്റ്സ്, മേരിലാന്‍ഡ്, റോഡ് ഐലന്‍ഡ്, ഡെലവെയര്‍, കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്‌ട് ഓഫ് കൊളംബിയ എന്നിവ ഹിലറി പിടിച്ചു.
വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യഫലങ്ങള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനു അനുകൂലമായിരുന്നു. കെന്റക്കി, ഇന്‍ഡ്യാന, വെസ്റ്റ് വെര്‍ജീനിയ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയം നേടിയത്. വെര്‍മണ്ട് സംസ്ഥാനം ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനൊപ്പം നിന്നു. യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന ആകാംഷയിലാണ് അമേരിക്കന്‍ ജനതയോടൊപ്പം ലോകവും.
https://www.facebook.com/Malayalivartha


























