അതിര്‍ത്തിയിലെ സുരക്ഷാ ഭീഷണി നേരിടാന്‍ ബംഗ്ലാദേശ് ചൈനയില്‍ നിന്ന് മുങ്ങിക്കപ്പലുകള്‍ വാങ്ങിക്കുന്നു, ഇന്ത്യക്ക് വെല്ലുവിളി

ചൈനയുമായുള്ള ഉടമ്ബടി പ്രകാരം ബംഗ്ലാദേശ് നാവികസേനയിലേക്ക് രണ്ട് മുങ്ങിക്കപ്പലുകള്‍ വാങ്ങിക്കുന്നു. ഏകദേശം 203 ദശലക്ഷം ഡോളറിനാണ് ബംഗ്ലാദേശ് ചൈനയില്‍ നിന്നും ഈ മുങ്ങിക്കപ്പലുകള്‍ വാങ്ങിക്കുന്നത്. രാജ്യസുരക്ഷക്കായി ബംഗ്ലാദേശ് പ്രതിരോധനിരയിലേക്ക് എത്തുന്ന ആദ്യ മുങ്ങിക്കപ്പല്‍ നിരയാണിത്. ബംഗാള്‍ ഉള്‍ക്കടലിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായാണ് രാജ്യം മുങ്ങിക്കപ്പലുകള്‍ സ്വന്തമാക്കിയതെന്ന് ബംഗ്ലാദേശ് നാവികസേനാ മേധാവി പറഞ്ഞു.
അടുത്തിടെയാണ് ഇത് സംബന്ധിച്ച് ബംഗ്ലാദേശും ചൈനയും തമ്മില്‍ ധാരണയിലെത്തിയത്. കഴിഞ്ഞ മാസം ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിംഗ് ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു.
അടുത്ത വര്‍ഷം ആദ്യം നാവികസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന അഭ്യാസപ്രകടനങ്ങളില്‍ മുങ്ങിക്കപ്പലുകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ബംഗ്ലാദേശ് നാവികസേനാ മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha


























