ഇന്ത്യയിലെന്ന പോലെ നേപ്പാളിലും നോട്ട് പ്രതിസന്ധി

രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കപ്പെട്ടതോടെ നേപ്പാളിലും നോട്ട് പ്രതിസന്ധി. ഇന്ത്യയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന അനേകം നേപ്പാളി തൊഴിലാളികള്‍ ഇന്ത്യന്‍ കറന്‍സിയായാണ് പണം സൂക്ഷിക്കുന്നത്. വ്യാപാര ബന്ധമുള്ളവര്‍ക്കും ഇതേ നോട്ടുകള്‍ തന്നെയാണ് സൂക്ഷിക്കുന്നത്. ഇവരുടെ കൈകളിലുള്ള നോട്ടുകള്‍ മാറി വാങ്ങുന്നതിന് അവസരമൊരുക്കണം എന്നാവശ്യപ്പെട്ട് നേപ്പാള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇത്തരത്തില്‍ മാറ്റി വാങ്ങിയില്ലെങ്കില്‍ നേപ്പാളില്‍ വന്‍ സാന്പത്തീ പ്രതിസന്ധി തന്നെ ഉണ്ടാകുമെന്നും നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ധനകാര്യമന്ത്രിയെ ഏര്‍പ്പെടുത്തിയതായും നരേന്ദ്രമോഡി പറഞ്ഞു. അത്തരത്തില്‍ മാറ്റിയാല്‍ കള്ളപ്പണക്കാര്‍ അവരെ സമീപിക്കാനും സാധ്യതയുണ്ട്. ഇന്ത്യ നോട്ട് അസാധുവാക്കിയതോടെ നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കും അഞ്ഞൂറും ആയിരവും കൈമാറ്റം വിലക്കിയിരുന്നു.
https://www.facebook.com/Malayalivartha


























