ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് മൊസാംബിക്കില്‍ 73 പേര്‍ മരിച്ചു, 110 പേര്‍ക്ക് പൊള്ളലേറ്റു

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു 73 പേര്‍ മരിച്ചു. 110 പേര്‍ക്കു പൊള്ളലേറ്റു. തീരദേശമായ ബെയ്‌റയില്‍ നിന്ന് പെട്രോളുമായ പോയ ടാങ്കര്‍ മലാവിക്കു സമീപം മറിയുകയായിരുന്നു. മറിഞ്ഞ ടാങ്കര്‍ ലോറിയില്‍നിന്നു പെട്രോള്‍ ശേഖരിക്കാനെത്തിയവരാണ് അപകടത്തില്‍ മരിച്ചത്. മരണ സംഖ്യ ഉയരാനാണ് സാധ്യത.
അപകടത്തില്‍ പരിക്കേറ്റവരെ ടെറ്റേ പ്രവിശ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അപകടത്തെ കുറിച്ചു അന്വേഷിച്ചുവരുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തലസ്ഥാനമായ മാപൂട്ടോയില്‍ നിന്ന് 2000 കിലോ മീറ്റര്‍ അകലെയാണ് ടെറ്റേ പ്രവിശ്യ.
https://www.facebook.com/Malayalivartha


























