ഇറാക്കില്‍ വിവാഹപാര്‍ട്ടിക്കു നേരെ ചാവേറാക്രമണം; 40 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഇറാക്കിലെ അമ്രിയാത്ത്-അല്‍-ഫലൂജയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 60 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ വിവാഹ പാര്‍ട്ടിക്കു നേരെയാണു ചാവേറുകള്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ഐഎസ് ഭീകരരാണെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























