ബ്രസീലില്‍ ക്രിമിനല്‍ സംഘം പോലീസ് ഹെലികോപ്റ്ററിനു നേരെ വെടിവെച്ചു, നാലുപേര്‍ കൊല്ലപ്പെട്ടു

ബ്രസീലിലെ റിയോ ഡി ഷാനെയ്‌റോയില്‍ ക്രിമിനല്‍ സംഘം പോലീസ് ഹെലികോപ്റ്ററിനു നേരെ വെടിയുതിര്‍ത്തു. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. റിയോ ഡി ഷാനെയ്‌റോയിലെ അധോലോക നഗരമെന്ന് അറിയപ്പെടുന്ന ഗോഡ് ഫവേലയിലാണ് സംഭവം നടന്നത്.
ഗോഡ് ഫവേലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി പോലീസും ക്രിമിനലുകളും ഏറ്റുമുട്ടിയിരുന്നു. പോലീസുകാര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുവേണ്ടി പോയ ഹെലികോപ്റ്ററാണ് വെടിവച്ചുവീഴ്ത്തിയതെന്നും പോലീസ് വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha






















