Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

07 NOVEMBER 2026 05:18 PM IST
മലയാളി വാര്‍ത്ത

2026 നവംബര്‍ നാല്. സാധാരണ ദിവസങ്ങളിലെന്നപോലെ, അക്ഷര അന്നും രാവിലെ കുഴിക്കാട്ടുമൂല ജംഗ്ഷന് സമീപമുള്ള ഫിറ്റ്‌നസ് സ്റ്റുഡിയോയിലേക്ക് പോയി. ഇന്‍ഫോപാര്‍ക്കിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് സ്ഥാപനത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായിരുന്നു ആ 29 കാരി. പതിവ് വര്‍ക്ക് ഔട്ടുകള്‍ കഴിഞ്ഞ് ആ ദിവസത്തെ ഉള്‍പ്പെടെ തന്റെ ജീവിതത്തിലെ പ്രതീക്ഷകളും ആലോചനകളുമായിട്ടായിരിക്കണം തിരികെ വീട്ടിലേക്ക് നടന്നത്. എന്നാല്‍ അക്ഷര അറിഞ്ഞിരുന്നില്ല കാക്കനാട്-ഇന്‍ഫോപാര്‍ക്ക് റോഡിന്റെ ഓരത്ത് തന്റെ ജീവിതം അവസാനിക്കുകയാണെന്ന്.എതിര്‍ദിശയില്‍ നിന്ന് പാഞ്ഞുവന്ന ‘മലയില്‍’ എന്ന സ്വകാര്യ ബസ്, ഒഴിഞ്ഞുമാറാന്‍ ഒരിഞ്ചുപോലും സ്ഥലമില്ലാത്ത റോഡരികില്‍ വെച്ച് ആ പെണ്‍കുട്ടിയെ ഇടിച്ചുവീഴ്ത്തി, അവളുടെ ശരീരത്തിലൂടെ കയറിയിറങ്ങി.

ജീവനായി ആശുപത്രി കിടക്കയില്‍ പിടഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ എല്ലാം അവസാനിച്ചു. എ. അക്ഷരയുടെ (29) വിയോഗത്തില്‍ നെഞ്ചുലയ്ക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് ഭര്‍ത്താവ് വരുണ്‍ സുനില്‍. അക്ഷരയുടെ മരണത്തിന് പിന്നാലെ വേദന നിറഞ്ഞൊരു കുറിപ്പാണ് വരുണ്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ച് എടുത്ത ചിത്രത്തിനൊപ്പമാണ് അക്ഷരയ്ക്കുള്ള തുറന്ന കത്തെന്ന രീതിയില്‍ വരുണ്‍ തന്റെ നീറുന്ന വേദന കുറിച്ചത്.അക്ഷരയുടെ മാട്രിമോണി പ്രൊഫൈല്‍ ആദ്യമായി കണ്ട ദിവസവും അവള്‍ ലോകത്തോട് വിടപറഞ്ഞ ദിവസവുംഒന്നാണെന്ന വേദനാജനകമായ യാദൃശ്ചികത ചൂണ്ടിക്കാട്ടിയാണ് വരുണിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

 

2023 നവംബര്‍ നാലിനാണ് താന്‍ അക്ഷരയെ ആദ്യമായി കണ്ടതെന്നും കൃത്യം മൂന്ന് വര്‍ഷം തികയുന്ന നവംബര്‍ നാലിന് തന്നെ അവള്‍ വിട്ടുപോയെന്നും വരുണ്‍ കുറിക്കുന്നു. അക്ഷരയെ വിട്ടുപിരിഞ്ഞുള്ള ഈ രണ്ടു ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു വിധിപോലെ തോന്നുന്നുവെന്നും തനിക്കിത് സഹിക്കാനാകുന്നില്ലെന്നും അദ്ദേഹം വേദനയോടെ പങ്കുവെക്കുന്നു.അക്ഷര നമ്മൾ ഒന്നിച്ചെടുത്ത ആദ്യത്തെ ചിത്രം!ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? ഞാൻ ആദ്യമായി നിന്റെ മാട്രിമോണി പ്രൊഫൈൽ കാണുന്നതും നിന്നെക്കുറിച്ച് അറിയുന്നതും "2023 നവംബർ 4"-നാണ്. കൃത്യം 3 വർഷങ്ങൾക്ക് ശേഷം, എന്നെ വിട്ടുപോകാൻ നീ തിരഞ്ഞെടുത്തതും അതേ ദിവസം തന്നെയാണ്; "2026 നവംബർ 4". നിനക്കിത് അറിയാമായിരുന്നോ?

 

നീ അറിഞ്ഞുകൊണ്ട് ചെയ്തതാണോ അതോ ഇതൊരു യാദൃശ്ചികതയായിരുന്നോ? കാരണം എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു, തീയതികളെക്കുറിച്ചെല്ലാം കൃത്യമായ ബോധ്യമുള്ളവൾ നീയായിരുന്നല്ലോ.എന്നോട് നീ ഇത് ചെയ്യേണ്ടതില്ലായിരുന്നു. ശരിക്കും ഇത് ചെയ്യേണ്ടതില്ലായിരുന്നു. നീ എന്നെ വിട്ടുപിരിഞ്ഞ ആ നിമിഷം വരെയുള്ള കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സംഭവിച്ചതെല്ലാം,ആ ശാപം പിടിച്ച എല്ലാ കാര്യങ്ങളും മുൻകൂട്ടി എഴുതിവച്ച തിരക്കഥ പോലെയാണ് എനിക്ക് തോന്നിയത്. എനിക്കത് അനുഭവപ്പെടുന്നുണ്ടായിരുന്നു. എനിക്കിത് വിശ്വസിക്കാൻ പോലുമാകുന്നില്ല. ഇപ്പോൾ ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ചതുപോലെയാണ് എനിക്ക് തോന്നുന്നത്.

എന്നും പറഞ്ഞവസാനിപ്പിച്ചാണ് പോസ്റ്റ് തീരുന്നത്..അക്ഷരയുടെയും അവള്‍ക്ക് മുന്‍പ് ഇരയായ പതിനായിരങ്ങളുടെയും മരണം നഗരജീവിതത്തിന്റെ ഒരൊഴിവാക്കാനാവാത്ത ഭാഗമല്ല. തീരുമാനങ്ങള്‍ വൈകുന്നതിന്റെയും, നഷ്ടപ്പെട്ട ഉത്തരവാദിത്ത ബോധത്തിന്റെയും, ജനങ്ങളുടെ ജീവനേക്കാള്‍ ലാഭത്തിന് മുന്‍ഗണന നല്‍കുന്ന വ്യവസ്ഥിതിയുടെയും ദുരന്തഫലമാണത്. തെറ്റ് തിരുത്താനുള്ള നിയമപരമായ വഴികളും നീതിന്യായ വ്യവസ്ഥയുടെ കടുത്ത മുന്നറിയിപ്പുകളും സാങ്കേതിക സൗകര്യങ്ങളും ഇന്ന് കൊച്ചിക്കുണ്ട്. ഇനി വേണ്ടത് കോടതി നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ ദൃഢനിശ്ചയം മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (12 minutes ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (18 minutes ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (22 minutes ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (35 minutes ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (59 minutes ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (1 hour ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (1 hour ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (1 hour ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (2 hours ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (2 hours ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (2 hours ago)

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു  (2 hours ago)

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്  (2 hours ago)

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക  (2 hours ago)

ഇനി ആ വഴിയിലൂടെ... സിനിമയിലും പാട്ടിലും തിളങ്ങി അനുപമ അവസാനം രാഷ്ട്രീയത്തിലേക്ക്!  (3 hours ago)

Malayali Vartha Recommends