ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെരിറ്റ് (എസ്ഒഎം) പ്രതിനിധികളെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ പുരുഷ വിഭാഗത്തിലെ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടു
ഒളിംപിക് മെഡൽ ജേതാക്കളായ ഗഗൻ നരംഗ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, മുൻ ടേബിൾ ടെന്നീസ് താരം കമലേഷ് മേത്ത എന്നിവരാണ് ഒഴിവുള്ള 4 സീറ്റുകളിലേക്ക് എതിരില്ലാതെ ജനറൽ ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതു.
അതേസമയം, വനിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നതോടെ മത്സരം കടുക്കുകയാണ്. ഹോക്കി മുൻ ക്യാപ്റ്റൻ റാണി രാംപാൽ, ഡോല ബാനർജി, അനിത പോൾ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് സ്ഥാനാർത്ഥികൾ.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്ക് ശേഷം അശ്വിനി നച്ചപ്പ, തൃപ്തി മുർഗുണ്ഡെ തുടങ്ങിയ പ്രമുഖർ പിന്മാറിയതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്.
ഡിസംബർ 5ന് നടക്കുന്ന ഐഒഎ പ്രസിഡന്റ് പദവി ഉൾപ്പെടെയുള്ള പ്രധാന ഭരണസമിതി തെരഞ്ഞെടുപ്പിൽ ഒരു ഊഴം കൂടി ആഗ്രഹിക്കുന്ന നിലവിലെ അധ്യക്ഷ പിടി ഉഷയ്ക്ക് എസ്ഒഎം വിഭാഗത്തിൽ ജയിച്ചാൽ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയുകയുള്ളൂ.
ആകെയുള്ള 80 അംഗ എസ്ഒഎം പാനലിൽ നിന്നുള്ള വോട്ടർമാർ തിങ്കളാഴ്ച വോട്ടുരേഖപ്പെടുത്തി തെരഞ്ഞെടുക്കുന്ന നാല് വനിതകളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട നാല് പുരുഷന്മാരും അടക്കം എട്ടുപേരാണ് ജനറൽ കൗൺസിലിൽ എത്തുക. ഇവർക്കിടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു പുരുഷനും വനിതയുമായിരിക്കും എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് പ്രവേശനം ലഭിക്കുക.
"
https://www.facebook.com/Malayalivartha

























