Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

എനിക്ക് തിരുവനന്തപുരം വേണ്ട കോഴിക്കോട് മതി, വാടക വീട് വിട്ട് EX മേയർ, എങ്ങോട്ടെങ്കിലും 'പോ' ഒരു ഉപയോഗവുമില്ലെന്ന് ഗോവിന്ദൻ

07 NOVEMBER 2026 10:12 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ മേയറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ആര്യ രാജേന്ദ്രന്‍ തന്റെ പ്രവര്‍ത്തന മണ്ഡലം തലസ്ഥാനത്തു നിന്നും കോഴിക്കോട്ടേക്ക് മാറ്റുന്നു. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി തേടി ആര്യ നല്‍കിയ അപേക്ഷ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗീകരിച്ച് സംസ്ഥാന സെന്ററിന് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തന മണ്ഡലം മാറ്റാന്‍ ആര്യ പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. വിഷയം പരിഗണിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അപേക്ഷ അംഗീകരിക്കുകയും തുടര്‍ന്നുള്ള തീരുമാനത്തിനായി സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കുകയുമായിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പച്ചക്കൊടി ലഭിക്കുന്നതോടെ ആര്യയുടെ ഭാവി രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണ്ണമായും കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും.


ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ആര്യ രാജേന്ദ്രന്റെ പങ്കാളിയും മുന്‍ ബാലുശ്ശേരി എംഎല്‍എയുമായ സച്ചിന്‍ ദേവ് കോഴിക്കോട് സ്വദേശിയാണ്. വിവാഹശേഷം കുടുംബമായി പൂര്‍ണ്ണമായും കോഴിക്കോട്ടേക്ക് താമസം മാറ്റുമെന്ന കാര്യം ആര്യ നേരത്തെ തന്നെ പാര്‍ട്ടി നേതാക്കളെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ടൗണില്‍ ഇരുവരും വീടെടുത്ത് താമസമാക്കിയതായും വിവരമുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലകളിലെ സംഘടനാ പരിപാടികളില്‍ ആര്യ മുന്‍പും സജീവമായിരുന്നു.

 

 

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന അപൂര്‍വ്വ ഖ്യാതിയോടെ 21-ാം വയസ്സിലാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ഏറ്റെടുത്തത്. അതിനുശേഷം 2022 സെപ്റ്റംബറിലായിരുന്നു സച്ചിന്‍ ദേവുമായുള്ള വിവാഹം. 2025-ല്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആര്യ മത്സരിച്ചിരുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന് കനത്ത തിരിച്ചടിയോടെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ആര്യ കുറച്ചുകാലം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യയുടെ പേര് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും വി.എസ്. ശ്യാമയെയാണ് ആ പദവിയിലേക്ക് തിരഞ്ഞെടുത്തത്. അഞ്ച് വര്‍ഷത്തെ മേയര്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ ആര്യ തലസ്ഥാന നഗരിയോട് വിടപറഞ്ഞ് മലബാറിന്റെ രാഷ്ട്രീയ തട്ടകത്തിലേക്ക് ചേക്കേറുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയായ അവസാനവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിനി ദുബായിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു  (15 minutes ago)

എനിക്ക് തിരുവനന്തപുരം വേണ്ട കോഴിക്കോട് മതി, വാടക വീട് വിട്ട് EX മേയർ, എങ്ങോട്ടെങ്കിലും 'പോ' ഒരു ഉപയോഗവുമില്ലെന്ന് ഗോവിന്ദൻ  (37 minutes ago)

സതീശൻ മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് ഉടൻ വീഴും..? ദേ, ഈ മന്ത്രിയുടെ കസേര തെറിക്കും..! കോടതിയുടെ തീരുമാനം...  (57 minutes ago)

തിരുവന്തപുരത്തെ മിനി ശിവകാശിയിൽ വമ്പൻ ആഘോഷം..!ഒരൊറ്റ ആവശ്യം..! മഴ ചതിക്കോ.?! കാണാം...!  (1 hour ago)

ഭർത്താവിനൊപ്പം പള്ളി സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെ സംഭവിച്ച ദുരന്തം..!! വീട്ടമ്മ മരിച്ചു  (1 hour ago)

വാപ്പ പറഞ്ഞത് കേട്ട് ഇറങ്ങി; പിന്നാലെ ബസ് കയറിയിറങ്ങി പ്രവാസി യുവതിക്ക് കണ്ണീർ വിട... UAE യിൽ ദീപാവലി ആഘോഷിക്കാമോ..?  (1 hour ago)

വഴിയില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു  (4 hours ago)

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്  (4 hours ago)

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (5 hours ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (5 hours ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (5 hours ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (5 hours ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (5 hours ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (6 hours ago)

Malayali Vartha Recommends