അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആവേശകരമായ ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ. ഒമാനിലെ അൽ അമരാത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാവിലെ 10.30നാണ് മത്സരം നടക്കുക.
ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ആധികാരികമായ വിജയം നേടിയാണ് ഇരുടീമുകളും കൊമ്പുകോർക്കാനൊരുങ്ങുന്നത്. നേപ്പാളിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ വരവ് അറിയിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 128 റൺസിൽ എറിഞ്ഞിടുകയായിരുന്നു ഇന്ത്യ.
മത്സരത്തിൽ ഇഷാൻ സൂദ്, അർജുൻ രാജ്പുത് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ് 70 റൺസും ക്യാപ്റ്റൻ ലക്ഷ്യ റായ്ചാന്ദാനി 53 റൺസും നേടുകയും ചെയ്തു. മറുഭാഗത്ത് പാകിസ്ഥാനായി മുഹമ്മദ് സയ്യാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അലി റാസ, റിസ്വാനുള്ള, ഹസ്നൈൻ അബ്ബാസ് ദാർ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. യുഎഇ ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്ഥാൻ മറികടക്കുകയായിരുന്നു.
അവസാനമായി 2026ലെ അണ്ടർ ലോകകപ്പിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് 58 റൺസിന് വിജയം ഇന്ത്യയ്ക്കായിരുന്നു. 252 റൺസ് പിന്തുടർന്ന പാകിസ്ഥാനെ 194 റൺസിന് ഇന്ത്യൻ ബൗളർമാർ പുറത്താക്കുകയും ചെയ്തു. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമിന് സെമി ഫൈനൽ സാധ്യതകൾ സജീവമാക്കാനാകും.
https://www.facebook.com/Malayalivartha
























