ജോലിസ്ഥലത്തു നിന്ന് തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനമെന്ന് മുന്‍ ജീവനക്കാരി

ഫോക്‌സ് ന്യൂസ് സി.ഇ.ഒ റോജല്‍ ഐല്‍സിനെതിരെ മുന്‍ ജീവനക്കാരി ലൂറിയുടെ വെളിപ്പെടുത്തല്‍. സി.ഇ.ഒയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനമെന്ന് ലൂറി ലുന്‍ പറഞ്ഞു. 20 20യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലൂറിയുടെ വെളിപ്പെടുത്തല്‍.തന്റെ 30ാം വയസിലാണ് ഫോക്‌സ് ന്യൂസില്‍ ജോലിക്ക് ചേരുന്നത്. ഇരുപത് വര്‍ഷത്തോളം റോജര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ലൂറി പറഞ്ഞു.
ജോര്‍ജ് ബുഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് ഐല്‍സിനെ കാണുന്നത്. 1991ലെ ഒരു രാത്രി ബുഷിന്റെ പ്രസംഗം കാണാനെന്ന പേരില്‍ അദ്ദേഹം തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ വച്ച് തന്റെ അടിവസ്ത്രം ഊരിക്കുകയും റൂമിന് ചുറ്റും നൃത്തം ചെയ്യിക്കുകയും ചെയ്തു. ഇത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തതായി ലൂറി പറഞ്ഞു.
ഒരിക്കല്‍ അയാള്‍ പറഞ്ഞു.നീ എന്താണെന്ന് നിനക്ക് അറിയാമോ ലൂറി? നീ എന്റെ ലൈംഗിക അടിമയാണ്. ഞാന്‍ എന്ത് ചെയ്യണമെന്ന് പറഞ്ഞാലും നീ ചെയ്തു തരും. മനസിലായോ?ലൂറി പറഞ്ഞു. പട്ടാളച്ചിട്ടപോലെയായിരുന്നു അയാള്‍ക്ക് കീഴിലെന്നും ലൂറി പറഞ്ഞു. റോജര്‍ പറഞ്ഞതൊക്കെ അനുസരിക്കേണ്ടി വന്നുവെന്നും ലൂറി വ്യക്തമാക്കി.
ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ റോജര്‍ നിര്‍ബന്ധിച്ചിരുന്നു. ഇത് ക്യാമറയില്‍ പകര്‍ത്തുന്നതും ഇയാളുടെ ശൈലി ആയിരുന്നു. പീഡനം പുറത്ത് പറയാതിരിക്കാന്‍ ദൃശ്യം പുറത്ത് വിടുമെന്നായിരുന്നു ഇയാളുടെ ഭീഷണി. അയാളുടെ നിയന്ത്രണത്തിലാണ് താനെന്ന് ഉറപ്പു വരുത്താന്‍ റോജര്‍ എപ്പോഴും ശ്രമിച്ചിരുന്നതായും ലൂറി പറഞ്ഞു.
https://www.facebook.com/Malayalivartha


























