ടെന്നസിയില്‍ സ്‌കൂള്‍ ബസപകടത്തില്‍ ആറു വിദ്യാര്‍ഥികള്‍ മരിച്ചു

യുഎസിലെ ടെന്നസിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ആറു കുട്ടികള്‍ മരിച്ചു. അഞ്ചു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. 23 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചറ്റന്‍നൂഗയില്‍ പ്രാദേശിക സമയം വൈകുന്നേരം നാലോടെയാണ് സംഭവം. വുഡ്‌മോര്‍ എലമെന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തില്‍ ഇടിച്ചു മറിയുകയായിരുന്നു. ബസിന്റെ അമിത വേഗമാകാം അപകടത്തിനു കാരണമെന്ന് ചറ്റന്‍നൂഗ പോലീസ് മേധാവി ഫ്രെഡ് ഫ്‌ളെച്ചര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























