Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

അവരല്ല, ഞങ്ങളാണ് യഥാര്‍ത്ഥ മുസ്ലിങ്ങള്‍; ഇതും പറഞ്ഞു ഈജിപ്തില്‍ തലവെട്ടി കൊന്നത് നൂറ് വയസുള്ള സൂഫിവര്യനെ; അഫ്ഗാനിലെ മോസ്‌കില്‍ കശാപ്പു ചെയ്തത് 32 നിരപരാധികളെ

22 NOVEMBER 2016 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

കാലിഫോര്‍ണിയയിൽ 38-കാരിയായ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു..പ്രണയം നിരസിച്ചതിന് പക..പ്രതിയും സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു...നടുക്കത്തോടെ പ്രവാസികൾ..

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില

ഇസ്ലാമിക് സ്റ്റേറ്റ് എന്നാല്‍ ദുഷ്ടരുടെ പര്യായമായിത്തീര്‍ന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഏറ്റവും ഭീകരന്മാരാണ് തങ്ങളെന്ന് തെളിയിക്കുന്ന പ്രവൃത്തികള്‍ അവര്‍ തുടരുന്നു കൊണ്ടേയിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം ഈ ഭീകരര്‍ ഈജിപ്തില്‍ 100 വയസുള്ള സൂഫിവര്യനെയാണ് തലവെട്ടിക്കൊന്നിരിക്കുന്നത്. കൂടാതെ അഫ്ഗാനിസ്ഥാനിലെ മോസ്‌കില്‍ 32 നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്.

മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ചാണ് ഐസിസ് ഈജിപ്തിലെ നൂറ് വയസുള്ള സൂഫിവര്യനായ ഷെയ്ഖ് സുലൈമാന്‍ അബു ഹറാസിനെ തലവെട്ടിക്കൊന്നിരിക്കുന്നത്. ഇവിടുത്തെ സിനായ് പെനിന്‍സുലയിലാണീ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. മുഖം മറച്ച കറുത്ത വസ്ത്രമണിഞ്ഞ ജിഹാദി ഈ വന്ദ്യവയോധികന്റെ തലവെട്ടുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇയാളെ ഓറഞ്ച് കളറിലുള്ള വസ്ത്രമണിഞ്ഞ് കൈകള്‍ പുറകില്‍ കെട്ടി നിലത്തിരുത്തിയിരിക്കുന്നത് കാണാം. കാഴ്ച കാണാന്‍ ഒരു പറ്റം ഭീകരര്‍ ചുറ്റും വളഞ്ഞ് നില്‍ക്കുന്നുമുണ്ട്.

സിനായ് പെനിന്‍സുലയിലെ അഭിവന്ദ്യനായ സൂഫി വര്യനായിരുന്നു ഹറാസ്. അറിഷ് സിറ്റിയിലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ നിന്ന് ഭീകരര്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. 2014 നവംബര്‍ മുതല്‍ ഈ പ്രദേശത്ത് ഐസിസ് സാന്നിധ്യമുണ്ട്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജിഹാദികള്‍ റെഡ്‌സീ റിസോര്‍ട്ടില്‍ നിന്നും വിനോദസഞ്ചാരികളെയും വഹിച്ച് കൊണ്ട് വന്നിരുന്ന റഷ്യന്‍ വിമാനത്തിന് ബോംബിട്ടിരുന്നു. ഇത് ഈജിപ്തിന്റെ സമ്ബദ് വ്യവസ്ഥയ്ക്ക് കനത്ത അടിയായിത്തീര്‍ന്നിരുന്നു. ഷാം എല്‍ ഷെയ്ഖില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലെ 224 പേരും കൊല്ലപ്പെടുകയായിരുന്നു.

റഷ്യന്‍ നഗരമായ സെന്റ് പീറ്റേര്‍സ് ബര്‍ഗിലേക്ക് പോകുന്ന എ 321ആയിരുന്നു ബോംബ് വച്ച് തകര്‍ത്തത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫറ്റാഹ് എല്‍ സിസിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 300ല്‍ പരം ഐസിസുകാരെ ഒരു മിലിട്ടറി ട്രിബ്യൂണലിലേക്ക് റഫര്‍ ചെയ്തിരുന്നു. ഇതില്‍ 292 പേര്‍ തീവ്രവാദ ആക്രമണങ്ങളില്‍ പങ്കെടുത്തവരും എല്‍ സിസിയെയും സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ നായെഫിനെ വധിക്കാനുള്ള ഗൂഢാലോചനയിലും ഭാഗഭാക്കായവരായിരുന്നു. നോര്‍ത്തേണ്‍ സിനായ് പെനിന്‍സുലയില്‍ ഐസിസ് സമീപവര്‍ഷങ്ങളിലായി നിരവധി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

അതിനിടെ ഇന്നലെ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിന്റെ പശ്ചിഭാഗത്ത് ഐസിസ് ഷിയാ മസ്ജിദായ ബാക്വിര്‍ ഉല്‍ ഉലൂമില്‍ നടത്തിയ മനുഷ്യബോംബാക്രമണത്തിലാണ് 32 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പേരക്കുട്ടി ഇമാം ഹുസൈന്റെ ചരമദിനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ഒത്ത് കൂടിയവര്‍ക്കിടയിലേക്ക് മനുഷ്യബോംബ് നടന്ന് കയറി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ കാബൂളിലെ മറ്റൊരു ഷിയാ പള്ളിയില്‍ നടന്ന തീവ്രവാദ ബോംബാക്രമണത്തില്‍ 14 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടപ്പെട്ടിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താലികെട്ട് കഴിഞ്ഞിട്ടും സദ്യ എത്തിയില്ല; കോട്ടയത്ത് രണ്ട് കല്യാണവീടുകളെ ചതിച്ച് കേറ്ററിംഗ് സംഘം മുങ്ങി...  (7 minutes ago)

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി; മന്ത്രി കെ.മുരളീധരൻ തുടക്കം കുറിച്ചു  (11 minutes ago)

വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം; നിർണ്ണായക യോഗം നടന്നു; മന്ത്രി ഷിബു ബേബിജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു  (21 minutes ago)

വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം  (24 minutes ago)

പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; ഉയർന്ന വിലയിൽ വൈദ്യുതി വാങ്ങും  (30 minutes ago)

പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...  (36 minutes ago)

എം.ഡി.എം.എ മൊത്തക്കച്ചവട ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍  (41 minutes ago)

കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...  (47 minutes ago)

ബുധനാഴ്ച വരെ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (52 minutes ago)

ചെക്ക് കേസില്‍ അയോഗ്യതാ നീക്കത്തിനെതിരായ ഹര്‍ജിയില്‍ മാണി സി. കാപ്പന് നോട്ടീസ്  (1 hour ago)

എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...  (1 hour ago)

ബിജു മേനോന്‍ ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' ഒക്ടോബര്‍ 2 മുതല്‍ തിയേറ്ററുകളില്‍  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്റെ എഐ ഡാന്‍സ് മെറ്റ നീക്കം ചെയ്തു: വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി  (1 hour ago)

വൈറലായ വിവാദ എഐ ഡാൻസ് വീഡിയോ  (1 hour ago)

കുടയെടുത്തോളൂ, മഴ കനക്കും  (1 hour ago)

Malayali Vartha Recommends