ഭാരത വംശജയായ നിക്കി ഹാലെ യുഎന്നില്‍ അമേരിക്കന്‍ സ്ഥാനപതിയാകും

ഭാരത വംശജയായ അമേരിക്കന്‍ വനിത നിക്കി ഹാലെയെ ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ പ്രതിനിധിയായി ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചു. സെനറ്റിന്റെ കൂടി അംഗീകാരം ലഭിച്ചാല്‍ യുഎസ് ഭരണകൂടത്തില്‍ ക്യാബിനറ്റ് പദവിയുള്ള സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ എന്ന ബഹുമതി നിക്കി ഹാലെയ്ക്കു സ്വന്തമാകും.
ഇന്ത്യന്‍ വംശജയായ യുഎസിലെ ആദ്യ വനിതാ ഗവര്‍ണറാണ് നിക്കി. നിലവില്‍ യുഎസിലെ സൗത്ത് കരോലിനയില്‍ ഗവര്‍ണറാണ് നിക്കി ഹാലെ. ലൂയിസിയാനയില്‍ ഗവര്‍ണറായ ബോബി ജിന്‍ഡല്‍ കഴിഞ്ഞാല്‍ യുഎസില്‍ ഗവര്‍ണറാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ അമേരിക്കന്‍ വംശജയാണ് നിക്കി ഹാലെ
പഞ്ചാബില്‍ നിന്നു യുഎസിലേക്കു കുടിയേറിയവരാണു നിക്കിയുടെ മാതാപിതാക്കള്‍. അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിച്ചിരുന്ന പട്ടാള ക്യാപ്റ്റനായ മൈക്കലാണു ഭര്‍ത്താവ്. രണ്ടു മക്കള്‍: റെന, നളിന്‍.
https://www.facebook.com/Malayalivartha


























