ചൈനയില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു; വൈദ്യുതി നിലയം തകര്‍ന്ന് വീണ് മരണമടഞ്ഞത് 40 പേര്‍

ചൈനയിലെ ചിയാഗ്‌സി പ്രവിശ്യയില്‍ നിര്‍മാണത്തിലിരുന്ന വൈദ്യുതി നിലയത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് 40 പേര്‍ മരിച്ചു. പ്രാദേശിക സമയം രാവിലെ 7.30 ഓടെയാണ് അപകടം ഉണ്ടായത്.
നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറെ കാലങ്ങളായി ചൈനയില്‍ അപകടങ്ങള്‍ സര്‍വ്വ സാധാരണമാണ്.
ഖനി, ഫാക്ടറി എന്നിവടങ്ങളിലാണ് കൂടുതലായും അപകടങ്ങള്‍ പതിവാകുന്നത്. കഴിഞ്ഞ വര്‍ഷം തുറമുഖ നഗരമായ തൈജിനില്‍ രാസ വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 170 പേരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha






















