ബ്രസീല്‍ ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു

ബ്രസീലിലെ സോക്കര്‍ ടീമായ ഷാപ്പെകൊയിന്‍സ് കളിക്കാരുമായി സഞ്ചരിച്ച വിമാനം കൊളംബിയയില്‍ തകര്‍ന്ന് വീണു. 72 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബൊളീവിയയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനമാണ് മെഡലിനിലെ ജോസ് മാരിയ വിമാനത്താവളത്തില്‍ തകര്‍ന്ന് വീണത്.
അറ്റ്‌ലേറ്റികോയുമായുള്ള സുഡാ അമേരിക്ക ഫൈനല്‍ കളിക്കുന്നതിന് വേണ്ടിയാണ് ക്ലബ് കൊളംബിയയില്‍ എത്തിയത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് മെഡിലിന്‍സ് മേയര്‍ ഫെഡ്‌റികോ ഗുറ്റിയേര്‍സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























