കാമുകനുമൊത്ത് സ്വസ്ഥമായ ലൈംഗിക ബന്ധം വേണം; അമ്മ നാലുവയസുകാരിയായ മകളെ മയക്കുമരുന്നിന് അടിമയാക്കി കൊന്നു

കുരുന്നിനോടുള്ള കൊടുംക്രൂരത. കാമുകനുമൊത്തുള്ള ലൈംഗിക ബന്ധത്തിന് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത് നാലുവയസുള്ള സ്വന്തം മകള്‍. സ്വസ്ഥമായ സെക്‌സ് ആസ്വദിക്കാന്‍ അമ്മ ചെയ്തത് മകളെ മയക്കുരുന്നുകള്‍ നല്‍കി മയക്കുക. ആറു മാസമാണ് മകളെ ഇങ്ങനെ മയക്കിയത്. തുടര്‍ച്ചയായ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് കുട്ടി മരിച്ചു. ബ്രിട്ടണിലെ യോര്‍ക്ക്‌ഷെയറിലാണ് സംഭവം. ഹെറോയിന്‍, മെത്തഡോണ്‍, കെറ്റാമിന്‍ എന്നീ മയക്കുമരുന്നുകളാണ് കുട്ടിക്ക് നല്‍കിയത്. 2013 ജൂണില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നാലുവയസുകാരിയായ പോപ്പി വിഡിസണ്‍ മരണപ്പെട്ടത്. മൈക്കല പൈക്ക് എന്ന യുവതിയാണ് കാമുകനായ ജോണ്‍ റൈറ്റിംഗുമൊത്തുള്ള ലൈംഗിക ജീവിതത്തിന് വേണ്ടി ഈ ക്രൂരത കാട്ടിയത്. ഇരുവരും തമ്മില്‍ നടത്തിയ മെസേജിംഗിലൂടെ കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയെന്നത് തെളിഞ്ഞിട്ടുണ്ടെന്ന് യോര്‍ക്ക്‌ഷെയറിലെ ഹള്‍ ക്രൗണ്‍ കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. കുട്ടിയെ മയക്കുന്നതിനായി ബ്ലൂ സ്മാര്‍ട്ടി എന്ന മരുന്ന് നല്‍കിയതായി മെസേജുകളില്‍ വ്യക്തമാണെന്ന് കോടതി പറഞ്ഞു. സ്വന്തം മകളെ പൈക്ക് ശല്യമായും കാമുകനുമൊത്തുള്ള സ്വസ്ഥമായ ലൈംഗിക ആസ്വാദനത്തിന് തടസമാണെന്നും കണ്ടതായി പ്രോസിക്യൂട്ടര്‍ ഡേവിഡ് ഗോര്‍ഡന്‍ കോടതിയില്‍ കുറ്റപ്പെടുത്തി. ഇരുവരും കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























