ഇന്ത്യന്‍ വംശജ ഡോ. സീമ വര്‍മയും ട്രംപ് ടീമില്‍

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'ഡ്രീം ടീമില്‍' വീണ്ടും ഇന്ത്യന്‍ വംശജയ്ക്കു നിയമനം. ആരോഗ്യരംഗത്തെ പ്രധാന പദവികളിലൊന്നായ മെഡികെയര്‍ ആന്‍ഡ് മെഡിക്കല്‍ എയ്ഡ് സര്‍വീസസ് ഡയറക്ടറായി ഡോ.സീമ വര്‍മയെ നിയമിച്ചു. ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറിയായി ടോം െ്രെപസിനെ നിയമിച്ചിട്ടുണ്ട്.
ആരോഗ്യമേഖലയില്‍ സമഗ്ര പരിഷ്‌കാരത്തിന് ഏറെ അനുഭവസമ്ബത്തുള്ള ഇരുവരുടെയും നിയമനം പ്രയോജനം ചെയ്യുമെന്നു ട്രംപ് വ്യക്തമാക്കി. ഇന്ത്യന്‍ വംശജയായ നിക്കി ഹാലെയെ നേരത്തേ അമേരിക്കയുടെ ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധിയായി നിയമിച്ചിരുന്നു. ആരോഗ്യഇന്‍ഷുറന്‍സ് മേഖലയില്‍ ഇരുപതുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സീമ വര്‍മ ഇന്‍ഡ്യാനപ്പലിസിലാണു താമസം.
https://www.facebook.com/Malayalivartha























