Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഷാപ്പേകോണ്‍സ് ഫുട്‌ബോള്‍ ക്ലബ്ബ് വിമാനദുരന്തത്തിന് ഇടയാക്കിയത് ഒരു താരത്തിന്റെ വീഡിയോ ഗെയിം ഭ്രമമോ?വീഡിയോ ഗെയിം വച്ചിരിക്കുന്ന ബാഗ് അന്വേഷിച്ച് പോയത് കാരണം വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്

02 DECEMBER 2016 05:06 PM IST
മലയാളി വാര്‍ത്ത

ഒരു ഫുട്‌ബോള്‍ ടീമിനെ ഏറെക്കുറെ പൂര്‍ണ്ണമായും ഇല്ലാതാക്കിയ വിമാനദുരന്തത്തിന് കാരണമായത് യാത്രക്കാരനായിരുന്ന ഒരു കളിക്കാരന്റെ വീഡിയോ ഗെയിമെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ കാണാതായ വീഡിയോ ഗെയിം ഉള്‍പ്പെട്ട ബാഗ് തപ്പാന്‍ സഹകളിക്കാരും വിമാനജീവനക്കാരും പോയത് വിമാനം പുറപ്പെടാന്‍ 20 മിനിറ്റോളം വൈകുകയും ഇത് ഇന്ധനം നിറയ്ക്കല്‍ തടസ്സപ്പെടുത്തുകയും ചെയ്തു.

ഷാപ്പേകോണ്‍സ് ക്ലബ്ബിലുള്ളവരെല്ലാം ചേര്‍ന്നുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ക്ലബ്ബ് ഡയറ്ക്ടര്‍ ചിനോ ഡി ഡൊമെനിക്കോ വിമാനം യാത്ര വീണ്ടും ആരംഭിക്കുന്നതിന് തൊട്ടു മുമ്പായി പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഈ വിവരമുള്ളത്. ഇതായിരുന്നു ടീമുമായി ബന്ധപ്പെട്ട് ഗ്രൂപ്പില്‍ അവസാനമായി വന്ന സന്ദേശവും. ഇത് തങ്ങളെ ഏറെ ചിരിപ്പിച്ചതായി ടീമിനൊപ്പം സഞ്ചരിക്കാതിരുന്ന പ്രതിരോധതാരം ഡെമേഴ്‌സണ്‍ കോസ്റ്റയും പറയുന്നു.

ബ്രസീലിനും ബൊളീവിയയ്ക്കും ഇടയില്‍ കോബിജയില്‍ ഇറങ്ങി വിമാനം സാധാരണഗതിയില്‍ ഇന്ധനം നിറയ്ക്കാറുണ്ട്. താമസിച്ചതിനാല്‍ അര്‍ദ്ധരാത്രിയില്‍ പ്രവര്‍ത്തനമില്ലാത്ത ഈ സംവിധാനം വിമാനത്തിന് പ്രയോജനപ്പെടുത്താനായില്ല. ഷാപ്പേകോണ്‍സ് ക്ലബ്ബ് അംഗങ്ങളെയും വഹിച്ച് പോയ ചാര്‍ട്ട് ചെയ്യപ്പെട്ട വിമാനം മെഡലിയന്‍ വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങുന്നതിനിടയില്‍ ഇന്ധനം തീര്‍ന്ന് വീഴുകയായിരുന്നു. ഇന്ധനം നിറച്ചാല്‍ നാലു മണിക്കൂര്‍ നീണ്ട ദൂരം കിട്ടേണ്ട സ്ഥാനത്ത് വിമാനത്തിന് യാത്ര ചെയ്യാനായത് കേവലം 20 മിനിറ്റ് മാത്രമായിരുന്നു.പൂര്‍ണ്ണ ഇന്ധനക്ഷമതയില്‍ ബൊളീവിയയിലെ സാന്റാക്രൂസിനും കൊളംബിയയിലെ മെഡെലിനും ഇടയില്‍ 1,600 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിക്കാന്‍ ബിഎഇ146 ആവ്‌റോ ആര്‍ജെ 85 ജെറ്റിന് കഴിയും. എന്നാല്‍ താമസിച്ചു പോയതിനാല്‍ ബഗോട്ടയില്‍ ഇന്ധനം നിറയ്ക്കാന്‍ പൈലറ്റ് മിഗ്വേല്‍ ക്വൊയ്‌റോഗ സമ്മതിച്ചിരുന്നില്ല. മെഡലിയന്‍ വരെ എത്താനുള്ള ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നെന്ന് ഇയാള്‍ വിശ്വസിച്ചതായി വിമാനക്കമ്പനി ലാ മിയ ഡയറക്ടര്‍ പറയുന്നു.ബൊളീവിയയില്‍ നിന്നും വിമാനം പിടിച്ച കളിക്കാരില്‍ ഒരാള്‍ ബാഗ് ഡെസ്പാച്ച് ചെയ്യുന്നതിന് മുമ്പ് തന്റെ വീഡിയോ ഗെയിം അതില്‍ നിന്നും എടുക്കാന്‍ മറന്നു പോയിരുന്നു. അത് തിരിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു വിമാനം വൈകിച്ചത്. സാവോപോളോയിലെ ഗൗറുലോ വിമാനത്താവളത്തില്‍ നിന്നും ആദ്യം പിടിച്ച വിമാനത്തില്‍ നിന്നും ഈ ബാഗ് ഡെസ്പാച്ച് ചെയ്തതായിരുന്നു. എന്നാല്‍ വിമാനം ജീവനക്കാരോട് കളിക്കാരന്‍ ബാഗ് തപ്പിയെടുത്തു തരാമോയെന്ന് ചോദിക്കുകയും അവര്‍ അതിനായി വിമാനം വൈകിക്കുകയും ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (12 minutes ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (19 minutes ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (27 minutes ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (31 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (38 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (42 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (55 minutes ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (1 hour ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (1 hour ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (1 hour ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (2 hours ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (2 hours ago)

Malayali Vartha Recommends