പോലീസുകാര്‍ സഞ്ചരിച്ച വിമാനം ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്നുവീണു; 12 പേരെ കാണാതായി

ഇന്തൊനേഷ്യയില്‍ പൊലീസുകാര്‍ സഞ്ചരിച്ച വിമാനം കടലില്‍ തകര്‍ന്നു വീണു. ഇരട്ട എഞ്ചിനുള്ള എം. 28 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇന്ന് പ്രദേശിക സമയം 11.30ന് റിയു ദ്വീപില്‍ ബതാം മേഖലയിലായിരുന്നു അപകടം. വിമാനത്തിന്റെ ഭാഗങ്ങളും മൃതദേഹാവശിഷ്ടങ്ങളും മേഖലയിലെ മീന്‍പിടുത്തക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.
വിമാനത്തില്‍ 12 പൊലീസുകാര്‍ ഉണ്ടായിരുന്നതായും ആരെങ്കിലും രക്ഷപ്പെട്ടതായി വിവരമില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തെരച്ചിലിനായി മൂന്ന് കപ്പലുകളും രണ്ട് ബോട്ടുകളും സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























