12 പൊലീസുകാരുമായി ഇന്തൊനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്

ഇന്തൊനേഷ്യയില്‍ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. ഇന്ന് പ്രദേശിക സമയം 11.30ന് റിയു ദ്വീപില്‍ ബതാം മേഖലയിലായിരുന്നു അപകടം. ഇരട്ട എഞ്ചിനുള്ള എം. 28 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
12 പൊലീസ് ഉദ്യോഗസ്ഥരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിനായി തിരച്ചില്‍ പുരോഗമിക്കുകയാണ്. അന്വേഷണ സംഘം ചില വിമാന അവശിഷ്ട്ടങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. തെരച്ചിലിനായി മൂന്ന് കപ്പലുകളും രണ്ട് ബോട്ടുകളും സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha























