ഓക്ലന്‍ഡിലെ നിശാക്ലബ്ബില്‍ തീപിടിത്തം; ഒന്‍പത് പേര്‍ മരിച്ചു

യുഎസിലെ ഓക്ലന്‍ഡില്‍ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. നാല്‍പതിലധികം പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നു പുലര്‍ച്ചയോടെയാണ് സംഭവം. നിശാപാര്‍ട്ടി നടക്കുമ്പോഴാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഈ സമയത്ത് വിദേശികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ ഹാളിലുണ്ടായിരുന്നു. തീ അതിവേഗം വ്യാപിച്ചതോടെ ആളുകള്‍ പുറത്തുകടക്കാന്‍ തിക്കിത്തിരക്കിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. ഹാളില്‍ തീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്‌നിശമനസേനയും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. പഴയ കെട്ടിടമായതിനാല്‍ സുരക്ഷാ മാര്‍ഗങ്ങളുടെ അഭാവമുണ്ടായതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















