സ്ഥിരമായി ഐഎസ് അനുകൂല വെബ്‌സൈറ്റ് സന്ദര്‍ശിച്ച ഫ്രഞ്ച് പൗരന് രണ്ടു വര്‍ഷം തടവ്

ഐഎസ് അനുകൂല വെബ്‌സൈറ്റ് സന്ദര്‍ശിച്ചതിന് 32 കാരനായ ഫ്രഞ്ച് പൗരന് രണ്ടു വര്‍ഷം തടവും പിഴയും. ഇയാള്‍ സ്ഥിരമായി ഐഎസ് അനുകൂല വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ. ഫ്രാന്‍സിലെ നിയമമനുസരിച്ച് ഇത്തരത്തിലുള്ള കുറ്റത്തിന് കനത്ത ശിക്ഷയാണ്.
ഇയാളുടെ കംപ്യൂട്ടറിന്റെ ഡസ്‌ക്ക് ടോപ്പില്‍ ഐഎസ്സിന്റെ പതാകയുടെ ചിത്രമാണുള്ളതെന്ന് കോടതി ചൂണ്ടികാട്ടി. കംപ്യൂട്ടറിന്റെ പാസ് വേര്‍ഡ് പാരിസ് ആക്രമണവുമായി ബന്ധമുള്ളതാണെന്നും കോടതി കണ്ടെത്തി. കൂടാതെ മൊബൈലില്‍ ഐഎസ് അനുകൂല ചിത്രങ്ങളും ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥ ഇസ്ലാമും തെറ്റായ ഇസ്ലാമും കണ്ടെത്തുന്നതിനായുളള അന്വേഷണത്തിനാണ് വെബ്‌സൈറ്റ് സന്ദര്‍ശിച്ചതെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചു.
https://www.facebook.com/Malayalivartha






















