പരാതി പരിഗണിച്ചു, മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിഷിഗണ്‍ സംസ്ഥാനത്തു പോള്‍ ചെയ്ത വോട്ടുകള്‍ വീണ്ടും എണ്ണാന്‍ ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍ സംസ്ഥാനങ്ങളില്‍ റീകൗണ്ടിംഗ് വേണമെന്ന് ഗ്രീന്‍പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റെയിന്‍ ആവശ്യപ്പെട്ടിരുന്നു. മിഷിഗണില്‍ റീ കൗണ്ടിംഗ് ആരംഭിക്കാന്‍ ഡിസ്ട്രിക്ട് ജഡ്ജി മാര്‍ക് ഗോള്‍ഡ്‌സ്മിത്താണ് ഉത്തരവു പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha






















