ഇന്തൊനീഷ്യയില്‍ ശക്തമായ ഭൂചലനം; 20 മരണം, നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ഇന്തൊനീഷ്യയിലെ ആച്ചെ പ്രവശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 20 പേര്‍ മരിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ടാണ് മരണമെന്ന് റിപ്പോര്‍ട്ട് . കൂടുതല്‍ പേരിപ്പോഴും കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. 6.4 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം കടലിനടിയിലാണ്.
ബുധനാഴ്ച രാവിലെ പ്രാദേശിക സമയം അഞ്ചുമണിക്കാണ് ഭൂചലനമുണ്ടായത്. പിഡെ ജയ മേഖലയിലാണ് ഭൂചലനത്തെ തുടര്‍ന്നു നാശനഷ്ടം കൂടുതലും ഉണ്ടായത്. മരിച്ചവരില്‍ ഏഴു പേര്‍ കുട്ടികള്‍ ആണെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നുമാണ് വിവരം.
https://www.facebook.com/Malayalivartha






















