നശിച്ചത് 120 പുതുപുത്തന്‍ ബിഎംഡബ്ല്യൂ കാറുകള്‍, കാരണം ട്രെയിന്‍ പാളംതെറ്റിയത്

തെക്കേ കരോലിനയിലെ ജെന്‍കിന്‍സ്‌വില്ലില്‍ വച്ച് രണ്ട് എന്‍ജിനുകളും 12 ഓളം വരുന്ന ബോഗികളുമാണ് പാളം തെറ്റി അപകടമുണ്ടായിരിക്കുന്നത്.
ഡിസംബര്‍ നാലിനായിരുന്നു 120 വാഹനങ്ങളുടെ ഡെലിവറിക്കായി യാത്രപുറപ്പെട്ട ട്രെയിന്‍ പാളം തെറ്റിയത്.
ട്രെയിനുലുണ്ടായിരുന്ന രണ്ട് ലോക്കോപൈലറ്റുമാരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു.
ട്രെയിനിലുണ്ടായിരുന്ന കാറുകള്‍ക്കെല്ലാം നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എത്രമാത്രം നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്തി കമ്പനി തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
ട്രെയിന്‍ പാളംതെറ്റിയത് എങ്ങനെയെന്നതൊന്നും വ്യക്തമായിട്ടില്ല. എന്നിരുന്നാലും തടസങ്ങള്‍ നീക്കി ഗതാഗതം പുനരാരംഭിക്കാനുള്ള പണികള്‍ ആരംഭിച്ചുക്കഴിഞ്ഞു.
ഒട്ടുമിക്ക കാറുകള്‍ക്കും നാശം സംഭവിച്ചിരിക്കയാല്‍ അതു റിപ്പര്‍ ചെയ്‌തെടുക്കാനുള്ള ശ്രമവും കമ്പനി ഭാഗത്തുനിന്നുമുണ്ടാകുന്നതാണ്.
https://www.facebook.com/Malayalivartha






















