പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 48 മരണം

പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 48 മരണം. 48 യാത്രക്കാരുമായി തകര്‍ന്ന് വീണ വിമാനത്തിലെ ആരും രക്ഷപെട്ടിട്ടില്ലെന്ന് പാക് വ്യോമയാന മന്ത്രാലയം അറിയിച്ചു. 9 സ്ത്രീകളും രണ്ട് കുട്ടികളും അഞ്ച് വിമാന ജീവനക്കാരും ഉള്‍പടെ 48 പേരായിരുന്നു. അബോട്ടാബാദിലെ പാക് ആയുധ ഫാക്ടറിക്കു സമീപം പടോലയിലാണ് വിമാനം തകര്‍ന്നു വീണതെന്ന് പാക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
എടിആര്‍ പികെ 661 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. യാത്രക്കാരില്‍ ഗായകനും ഇവാഞ്ചലിസ്റ്റുമായ ജുനൈദ് ജംഷദും ഡെപ്പ്യൂട്ടി കമ്മീഷണര്‍ ഉമര്‍ വറൈചിയും ഉണ്ടായിരുന്നു. പാകിസ്താനിലെ ഉത്തര മേഖലയിലുള്ള ചിത്രാള്‍ നഗരത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്.
https://www.facebook.com/Malayalivartha


























