Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

കൊടിയ പട്ടിണി: വെനിസ്വല തകരുന്നു

10 DECEMBER 2016 01:53 PM IST
മലയാളി വാര്‍ത്ത

വെനിസ്വലയില്‍ പട്ടിണി അതിരൂക്ഷമായി തുടരുന്നു. പണത്തിന് തീരെ വിലയില്ലാത്ത അസ്ഥയാണ് ഇവിടെ സംജാതമായിരിക്കുന്നത്. അതിനെ തുടര്‍ന്ന് കൊടിയ ദാരിദ്ര്യം പടരുകയും പട്ടിണിമരണങ്ങള്‍ രാജ്യത്ത് സ്ഥിരമായിരിക്കുകയുമാണ്.

മത്സ്യബന്ധനത്തിലും അതുമായി ബന്ധപ്പെട്ട വ്യവസായത്തിലും മുന്‍പന്തിയില്‍ നിന്നിരുന്ന രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഈ സ്ഥിതി സംജാതമായിരിക്കുന്നത്.

ഒരിക്കല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്യൂണ മത്സ്യത്തെ കയറ്റി അയച്ചിരുന്ന രാജ്യമാണ് ഇത്തരത്തില്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നത്. മത്സ്യവ്യവസായം തകര്‍ന്നതിനെ തുടര്‍ന്ന് തൊഴിലില്ലാതായ ഇവിടുത്തെ മുക്കുവരില്‍ നല്ലൊരു വിഭാഗം കടല്‍ക്കൊള്ളയിലേക്ക് മാറിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ഇവര്‍ ഡസന്‍ കണക്കിന് പേരെ കടലില്‍ കൊന്ന് തള്ളിയെന്നും വെളിപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ കള്ളക്കടത്ത് നടത്തി പണമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. കടലില്‍ നടക്കുന്ന കൊള്ളകള്‍ ദിവസം തോറും വര്‍ധിച്ച് വരുകയാണ്. മരണമടയുന്ന മുക്കുവരുടെ എണ്ണവും പെരുകുന്നുണ്ട്. മീന്‍പിടിത്തം കൊണ്ട് ജീവിക്കാന്‍ സാധിക്കാതെ വന്നതോടെ മിക്ക മീന്‍പിടിത്തക്കാരും തങ്ങളുടെ ബോട്ടുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രവണത വര്‍ധിക്കുന്നുവെന്നാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്റെ നേതാവായ അന്റോണിയോ ഗാര്‍സിയ വെളിപ്പെടുത്തുന്നത്.

2004ല്‍ വെനിസ്വല 120,000 ടണ്‍ ട്യൂണ മത്സ്യമായിരുന്നു പിടിച്ചിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ജൂണില്‍ അത് മൂന്നിലൊന്നായി ചുരുങ്ങുകയായിരുന്നു. മത്സ്യമേഖലയിലെ പ്രതിസന്ധിയായിരുന്നു ഇതിന് കാരണം. തങ്ങള്‍ പിടിക്കുന്ന മത്സ്യത്തിന്റെ പകുതിയും സര്‍ക്കാരിന് വില്‍ക്കണമെന്ന് വെനിസ്വല നിര്‍ബന്ധം പിടിച്ചപ്പോള്‍ ഇവിടെ മീന്‍പിടിത്തം നടത്തിയിരുന്ന കമ്ബനികളില്‍ മിക്കവയും മറ്റ് രാജ്യങ്ങളിലേക്ക് മാറിപ്പോയിരുന്നു. വെനിസ്വലയുടെ വിലകുറഞ്ഞ് വരുന്ന കറന്‍സിയായ ബോളിവറിന് മീന്‍ വില്‍ക്കുന്നത് തങ്ങള്‍ക്ക് നഷ്ടം വരുത്തി വയ്ക്കുമെന്ന ഭയത്താലാണ് കമ്ബനികള്‍ സ്ഥലം വിട്ടിരിക്കുന്നത്. അത് കടുത്ത തൊഴിലില്ലായ്മ രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥ ആകപ്പാടെ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളും മീന്‍പിടിത്തക്കാരെ ഭീകരമായ തോതില്‍ ബാധിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (22 minutes ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (27 minutes ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (45 minutes ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (52 minutes ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (1 hour ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (1 hour ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (1 hour ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (1 hour ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....  (2 hours ago)

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി  (3 hours ago)

Malayali Vartha Recommends