Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഡീസല്‍ വാഹനങ്ങള്‍ ലണ്ടനിലും നിരോധിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍

12 DECEMBER 2016 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

അനുദിനം വര്‍ധിച്ചുവരുന്ന വായു മലിനീകരണം തടയാന്‍ ലണ്ടന്‍ നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്നു ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും. ഡീസല്‍ വാഹനനിരോധനം ആവശ്യപ്പെട്ടു കഴിഞ്ഞദിവസം നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തിയ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും ആരോഗ്യമേഖലയിലെ മറ്റു ജീവനക്കാരുടെയും സംഘം മേയര്‍ സാദിഖ് ഖാന് ഇതുസംബന്ധിച്ച നിവേദനവും നല്‍കി.

വായു മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളാല്‍ വര്‍ഷംതോറും 9,400 ലണ്ടന്‍ നഗരവാസികള്‍ മരണപ്പെടുന്നുണ്ടെന്നാണു ഡോക്ടര്‍മാരുടെ അവകാശവാദം. ഇതു കുറയ്ക്കാനും നഗരവാസികളുടെ ആരോഗ്യം സംരക്ഷിക്കാനും നിരോധനം ഉള്‍പ്പെടെയുള്ള കടുത്ത നടപടി അത്യന്താപേക്ഷിതമാണെന്നു ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.

പാരിസ്, മാന്‍ഡ്രിഡ്, ഏതന്‍സ്, മെക്‌സിക്കോ സിറ്റി തുടങ്ങിയ നഗരങ്ങള്‍ 2025 ആകുമ്‌ബോഴേക്കും ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള തീരുമാനമെടുത്തു നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പാത പിന്തുടര്‍ന്നു ലണ്ടന്‍ നഗരവും ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണവും ഭാവിയില്‍ നിരോധനവും ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരടങ്ങുന്ന പ്രതിഷേധക്കാരുടെ ആവശ്യം.

എന്നാല്‍ തികച്ചും അപ്രായോഗികമായ നിര്‍ദേശമാണിതെന്നും ഇത്തരം നിരോധനങ്ങള്‍ വന്‍ തിരിച്ചടിയുണ്ടാക്കുമെന്നുമാണ് ഈ നിര്‍ദേശത്തെ എതിര്‍ക്കുന്നവരുടെ വാദം. 2018 ആകുമ്‌ബോഴേക്കും നഗരത്തില്‍ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന അഭിപ്രായക്കാരനാണ് മേയര്‍ സാദിഖ് ഖാന്‍. എന്നാല്‍ ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള നിയമപരമായ അധികാരങ്ങള്‍ മേയര്‍ക്കില്ല. പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനു മുന്നില്‍ ഔദ്യോഗികമായി ഈ നിര്‍ദേശം സമര്‍പ്പിക്കാനൊരുങ്ങുകയാണു മേയറും കൗണ്‍സിലും. ഇതിനകംതന്നെ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന പഴക്കമേറിയ വാഹനങ്ങള്‍ നഗരത്തില്‍ ഉപയോഗിക്കുന്നതിനു മേയര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ നഗരത്തിലോടുന്ന ഡീസല്‍ ബസുകളെല്ലാം ഒഴിവാക്കാനും തീരുമാനിച്ചു. എന്നാല്‍ ഡീസല്‍വാഹന നിരോധനം ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്കു സര്‍ക്കാര്‍തന്നെ തീരുമാനം എടുക്കേണ്ടതുണ്ട്.

നഗരത്തില്‍ സര്‍വീസിനായി ഉപയോഗിക്കുന്ന പുതിയ ബസുകളെല്ലാം ഭാവിയില്‍ ബാറ്ററികൊണ്ട് ഓടുന്നതോ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നതോ ആയിരിക്കുമെന്നു മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 30ന് നഗരത്തിലെ ആദ്യ ഹൈഡ്രജന്‍ ബസ് സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. 2020 ആകുമ്‌ബോഴേക്കും ബസുകളില്‍നിന്നും നഗരത്തിനു മലിനീകരണ ഭീഷണിയേ ഉണ്ടാകില്ലെന്നാണു മേയറുടെ അവകാശവാദം.
ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ, ആംസ്റ്റര്‍ഡാം, കോപ്പന്‍ഹേഗന്‍, തുടങ്ങിയ വന്‍ നഗരങ്ങളെല്ലാം ഡീസല്‍ ബസുകളെ പൂര്‍ണമായും ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പാത പിന്തുടര്‍ന്നാണ് ലണ്ടന്‍ നഗരവും വായു മലിനീകരണമുണ്ടാക്കാത്ത ഇലക്ട്രിക്-ഹൈഡ്രജന്‍ ബസുകളിലേക്കു തിരിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (2 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (2 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (2 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (3 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (5 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (6 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (6 hours ago)

Malayali Vartha Recommends