നോട്ട് പിന്‍വലിച്ചതിലുള്ള പ്രതിഷേധത്തില്‍ വെനസ്വേല കത്തുന്നു

നോട്ട് അസാധുവാക്കിയതില്‍ പ്രതിഷേധിച്ച് വെനസ്വേലയില്‍ വന്‍ പ്രതിഷേധം. നോട്ട് ഇല്ലാതായതോടെ പല നഗരങ്ങളിലും വ്യാപാരസ്ഥാപനങ്ങളും മറ്റും കൊള്ളയടിക്കപ്പെടുകയാണ്. 100ന്റെ കറന്‍സി പിന്‍വലിച്ചതോടെയാണ് രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായത്. ബാങ്കിലും എടിഎമ്മിലും പണം ഇല്ലാത്ത അവസ്ഥയാണ് നിലവില്‍ വെനസ്വേലയില്‍. ചെറിയ ബില്ലുകള്‍ അടയ്ക്കുവനാണ് കൂടുതല്‍ ജനങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടുന്നത്.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ശ്രമിക്കുന്നത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ധാരാളം പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha






















