വിമാനയാത്രയ്ക്ക് മുമ്പ് കറുത്ത ആടിനെ ബലികൊടുത്ത് പാക് എയര്‍ലൈന്‍സ് ഉദ്യോഗ്‌സഥര്‍

ഫ്രഞ്ച് നിര്‍മ്മിത ടര്‍ബോപ്രോപ്പ് വിമാനങ്ങളുടെ യാത്രകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി പാക്കിസ്ഥാന്‍ ദേശീയ വിമാന ഏജന്‍സിയായ പാക്കിസ്ഥാന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥന്‍ കറുത്ത ആടിനെ ബലി നല്‍കി.
വിശ്വാസത്തിന്റെ ഭാഗമായാണ് ആടിനെ ബലിനല്‍കിയത്. ഇത് മാനേജ്‌മെന്റ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 7ന് ഹാവിലിയന് അടുത്തുണ്ടായ 47 ആളുകളൂടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് ശേഷം ആ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിമാനങ്ങളുടെ സര്‍വ്വീസുകള്‍ പരിശോധനകള്‍ക്കായി നിര്‍ത്തിവെച്ചിരുന്നു. സിവില്‍ എവിയേഷന്‍ അതോറിറ്റിയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha






















