ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിൽ ട്രക്ക് ഇടിച്ച് കയറ്റി: പന്ത്രണ്ട് മരണം

ജര്‍മനിയിലെ ബര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ലോറി ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ പന്ത്രണ്ട് പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. മനപ്പൂര്‍വം നടത്തിയ അപകടമാണെന്നാണ് പോലീസ് നിഗമനം. എന്നാല്‍ തീവ്രവാദി ആക്രമണമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പടിഞ്ഞാറന്‍ ബര്‍ലിനിലെ തിരക്കുള്ള മാര്‍ക്കറ്റില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. ക്രിസ്മസ് അടുക്കുന്നതിനാല്‍ മാര്‍ക്കറ്റില്‍ വളരെ തിരക്കുണ്ടായിരുന്നു. കഴിഞ്ഞ ജൂലായില്‍ ഫ്രാന്‍സിലെ നീസില്‍ ദേശീയദിനാഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിന് സമാനമാണ് ഈ അപകടവും. അന്നത്തെ സംഭവത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും നൂറിലധികമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















