ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ അപകടം; മരണ സംഖ്യ ഉയര്‍ന്നു

ജര്‍മനിയിലെ ബെര്‍ലിനിലുള്ള ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ലോറി ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവിടുത്തെ കെയ്‌സര്‍ വില്‍ഹം പള്ളിക്കു സമീപത്തുള്ള മാര്‍ക്കറ്റിലായിരുന്നു അപകടം. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമുള്ള ആക്രമണമാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. അതിവേഗത്തിലെത്തിയ ലോറി ആളുകള്‍ക്കുമേല്‍ പാഞ്ഞു കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ലോറിയുടെ െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്‌തെന്നാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണംസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കി.
https://www.facebook.com/Malayalivartha






















