സ്വന്തം കുഞ്ഞുങ്ങളെ ചാവേറാക്കിയ പിതാവ് കുരുന്നുകളെ പോലീസ് സ്‌റ്റേഷന് അകത്തേക്ക് വിട്ട് പൊട്ടിത്തെറിപ്പിച്ചു

ജിഹാദിനു വേണ്ടി സ്വന്തം കുട്ടികളെ ചാവേറാക്കിയ ഒരു പിതാവ്. പിഞ്ചോമനകളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ച് പോലീസ് സ്‌റ്റേഷന് ഉള്ളിലേയ്ക്ക് കടത്തിവിട്ട ശേഷം റിമോട്ടുമായി അയാള്‍ പുറത്ത് കാത്തുനിന്നു. പോലീസ് സ്‌റ്റേഷന്റെ മുന്നില്‍ എത്തിയപ്പോള്‍ അച്ഛന്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നല്‍കിയ കരുതലോടെയുള്ള ആ ചുംബനം ഏറ്റുവാങ്ങുന്‌പോള്‍ മക്കളും ചിന്തിച്ചിരിക്കില്ല തങ്ങള്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഈ കൈകള്‍ കൊണ്ട് പൊട്ടിച്ചിതറുമെന്ന്...
അച്ഛന്റെയും അമ്മയുടെയും മനോവൈകൃതമാണ് ഒന്‍പതും ഏഴും വയസ്സുള്ള കുട്ടികളുടെ ദാരുണാന്ത്യത്തിന് ഇടയായത്. കുട്ടികളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ചശേഷം അച്ഛനും അമ്മയും അവരെ കെട്ടിപ്പുണര്‍ന്ന് ഉമ്മ നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പിതാവ് ഭീകരസംഘടനയായ ഫത്തേഹ് അല്‍ ഷാമിലെ അംഗമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ പോലീസ് സ്‌റ്റേഷനിലാണ് പിഞ്ചു കുഞ്ഞുങ്ങള്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. പോലീസ് സ്‌റ്റേഷനിലെത്തി എങ്ങനെ പെരുമാറണമെന്ന് പിതാവ് മക്കളെ പഠിപ്പിച്ചിരുന്നു. ഇത് അനുസരിച്ച് ബാത്ത് റൂം അന്വേഷിച്ചാണ് ഇളയ കുട്ടി സ്‌റ്റേഷന് ഉള്ളിലേയ്ക്ക് കടന്നു വന്നതെന്ന് പോലീസുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha






















